കൊച്ചി: പെരിയാറിൽ വീണ് യുവാവ് മുങ്ങി മരിച്ചു. തണ്ണിപ്പുഴ കിഴക്കേതിൽ നിന്നുള്ള വിഷ്ണു (22) ആണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നു.
അതേസമയം, പെരുമ്പാവൂർ ചെറുകുന്നം കെഎംപി കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ച ദാരുണ സംഭവത്തിൽ ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു.
കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടില്‍ എമിൽ സുനിൽ ആണ് ഇന്ന് പുലർച്ചെ 2:50 ഓടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.
സഹപാഠികളായ മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവർ അപകട ദിവസം മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹർത്താൽ കാരണം കോളേജ് അവധിയായിരുന്നതിനാൽ പെരിയാർവാലി കനാലിലേക്ക് കുളിക്കാൻ പോയ ആറ് പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
കുളിക്കുന്നതിനിടെ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഭൂതത്താൻകെട്ട് അണക്കെട്ടിൽ നിന്ന് ആലുവയിലേക്ക് ഒഴുകുന്ന ഈ കനാൽ വളരെ ആഴമുള്ളതും ചില ഭാഗങ്ങളിൽ ശക്തമായ ഒഴുക്കുള്ളതുമാണ്.
A young man drowned in the Periyar River after falling into the river while casting a bait.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.