നിർമ്മാണത്തിലിരിക്കുന്നകെട്ടിടത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.
മറ്റൊരു സംഭവത്തിൽ, കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) മരിച്ചു. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കലിലും പാരിപ്പള്ളിയിലും അലഞ്ഞുനടന്നിരുന്നതായി നാട്ടുകാർ പറയുന്നു.
രാത്രിയിൽ ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ ഉറങ്ങാറുണ്ടായിരുന്നു. മൃതദേഹം രക്തത്തിൽ കുളിച്ചിരുന്നു. മരണം വീഴ്ച മൂലമാണോ അതോ സംശയാസ്പദമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
The old man was found dead.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.