തൃശ്ശൂർ :മണ്ണുത്തി കൊഴുക്കുള്ളിയിൽ ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്ഐ വരുണിന് കൈക്ക് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്. സംഭവത്തിൽ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവർ പിടിയിലായി.
മൂർക്കിനിക്കര കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവര്‍. വിഷ്ണുജിത്തിനെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം. കഴിഞ്ഞവർഷം നെല്ലങ്കരയിൽ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവർ ഉണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്റ്റേഷനിൽ കാപ്പ ചുമത്തിയിട്ടുണ്ട്.
Goons attack police in Mannuthi: SI stabbed

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.