തൃശൂർ: വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ മൂലം സ്ത്രീ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എടക്കഴിയൂർ സ്വദേശിനിയായ മുഹ്‌സിന പ്രസവശേഷം മരിച്ചത്.
ജനുവരി ആറിന് വീട്ടിൽ വെച്ചാണ് പ്രസവം നടന്നത്. അവരുടെ ഏഴാമത്തെ പ്രസവമായിരുന്നു അത്. ഈ പ്രസവം മാത്രമാണ് വീട്ടിൽ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികൾ മരിച്ചിരുന്നു.
മുഹ്‌സിനയുടെ ഭർത്താവ് അക്യുപങ്‌ചർ വിദഗ്ദ്ധനായ ഇബ്രാഹിമിനെതിരെ ഗുരുതരമായ പരാതികളുമായി കുടുംബം രംഗത്തെത്തി. ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Six deliveries were made in hospital, the seventh was done at home, the woman died; Police have registered a case against her husband.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.