പാചകവാതക ക്ഷാമം: ട്രെയിനുകളിലെ ഭക്ഷണ വിതരണം നിർത്തിയേക്കാം; തുക തിരികെ നൽകാൻ ഐആർസിടിസി നീക്കം. #Railway

 


തിരുവനന്തപുരം:
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാചക വാതക വിതരണത്തിൽ രാജ്യം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണ വിതരണ ശൃംഖല പ്രതിസന്ധി നേരിടുന്നു. പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം കാരണം ദീർഘദൂര ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഐആർസിടിസി ആലോചിക്കുന്നു. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക തിരികെ നൽകുന്നതും റെയിൽവേ പരിഗണിക്കുന്നു.

ഐആർസിടിസിയുടെ ബേസ് കിച്ചണുകളെ ഗ്യാസ് ക്ഷാമം സാരമായി ബാധിച്ചു. പ്രതിസന്ധി മറികടക്കാൻ, പാചകത്തിന് മൈക്രോവേവ് ഓവനുകളും ഇലക്ട്രിക് ഇൻഡക്ഷൻ സംവിധാനങ്ങളും ഉപയോഗിക്കാൻ കാറ്ററിംഗ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പാകം ചെയ്ത ഭക്ഷണത്തിന് പകരം 'റെഡി-ടു-ഈറ്റ്' പാക്കറ്റ് ഭക്ഷണങ്ങളുടെ വലിയൊരു സ്റ്റോക്ക് സൂക്ഷിക്കാൻ ലൈസൻസുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 LPG shortage: Food distribution on trains may stop; IRCTC moves to refund amount.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0