കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് പരിക്ക്‌, കേസെടുത്ത് റെയിൽവേ പോലീസ് #Kozhikode

 


കോഴിക്കോട്: കോഴിക്കോട് ട്രെയിനിനുനേരെയുണ്ടായ കല്ലേറിൽ  യാത്രക്കാരിയായ വിദ്യാർഥിനിയുടെ താടിയെല്ലിന് ഗുരുതര പരുക്ക്. പുറമേരി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്നു ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയാണ് കല്ലേറ്.

രാത്രി പത്തുമണിയോടെ ട്രെയിന് ഫറോക്കിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ജനലരികിലെ സീറ്റിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിനും പല്ലിനും പരിക്കേറ്റു. തുടര്‍ന്ന് ട്രെയിന്‍ കോഴിക്കോട് എത്തിയതോടെ റെയില്‍വെ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആലുവ യുസി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ ഐശ്വര്യ പരീക്ഷ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. നിലവില്‍ സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ സാധാരണക്കാരായ കുടുംബത്തിന് താങ്ങാനാകുന്നതിലും വലിയ തുകയാണ് ആശുപത്രി ചെലവുകൾ. സംഭവത്തിൽ റെയിൽവെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുമ്പ് ഇതേ സ്ഥലത്ത് വച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

 College student injured in stone pelting during train journey

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0