ഇസ്രായേൽ വ്യോമാതിർത്തി തുറന്നു; കർശന നിയന്ത്രണങ്ങളോടെ വിമാന സർവീസുകൾ പുനരാരംഭിക്കും #Israel


ടെൽ അവീവ്
:പശ്ചിമേഷ്യൻ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാൻ്റെ സുരക്ഷാ കേന്ദ്രങ്ങൾക്ക് നേരെ കനത്ത പ്രഹരമേൽപ്പിച്ച് ഇസ്രായേൽ. ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അത്യാധുനികമായ ഭൂഗർഭ ബങ്കർ ഇസ്രയേൽ തകർത്തു.

ഇന്ന് രാവിലെ 50 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തിൽ നൂറോളം ബോംബുകളാണ് ബങ്കറിന് മുകളിൽ വർഷിച്ചത്. ടെഹ്‌റാനിലെ ഈ താവളം പൂർണ്ണമായും തകർത്തതായും ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ ഇത് ഉപയോഗിച്ചിരുന്നതായും ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇറാൻ്റെ പ്രത്യാക്രമണ ശേഷി 90 ശതമാനത്തോളം കുറഞ്ഞതായി പെൻ്റഗണും വിലയിരുത്തുന്നു.

അതേസമയം, സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ഭാഗികമായി തുറക്കാൻ തീരുമാനിച്ചു. ഞായറാഴ്ച രാവിലെ 8 മണി മുതൽ നിയന്ത്രണങ്ങളോടെ വിമാന സർവീസുകൾ ആരംഭിക്കും. മണിക്കൂറിൽ രണ്ട് വിമാനങ്ങൾ മാത്രമാണ് പറക്കുക. ഓരോ വിമാനത്തിലും പരമാവധി 50 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. എൽ അൽ, ഇസ്രയർ തുടങ്ങിയ ഇസ്രയേലി എയർലൈനുകൾക്ക് മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്.

മിനാബിൽ 165 കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഐആർജിസി നാവിക കേന്ദ്രത്തെ ലക്ഷ്യം വെച്ചുള്ള നീക്കം പാളിയതാണ് സ്കൂൾ തകരാൻ കാരണമെന്നാണ് യുഎസ് സേനയുടെ പ്രാഥമിക നിഗമനം. 

 Israel opens airspace; flights to resume with strict restrictions.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0