പഴയങ്ങാടി: മാട്ടൂലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി. മാട്ടൂൽ സൗത്ത് വില്ലേജ് ഓഫീസിലെ ധർമ്മ കിണറിന് സമീപം പ്രവർത്തിക്കുന്ന തട്ട് കടയിൽ നിന്നാണ് നിറച്ച ഗ്യാസ് സിലിണ്ടർ മോഷണം പോയത്. ഉത്സവ അവധി കഴിഞ്ഞ് ശനിയാഴ്ച രാവിലെ കട തുറക്കാൻ വന്ന ഉടമയാണ് സിലിണ്ടർ കാണാതായതായി കണ്ടെത്തിയത്.
സമീപത്തെ സിസിടിവി ക്യാമറയിൽ മോഷണം പതിഞ്ഞിരുന്നു. സിലിണ്ടർ തിരികെ നൽകാൻ കള്ളന് 48 മണിക്കൂർ സമയം നൽകുമെന്നും അത് തിരികെ നൽകിയില്ലെങ്കിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ പോലീസിന് നൽകുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് കടയുടമ പറഞ്ഞു.
Gas cylinder theft complaint.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.