കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പുലർച്ചെ 2:30 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സമീപത്തുള്ള അഴുക്കുചാലിലേക്ക് മറിഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Three medical students die after electric scooter hits post and falls into river in Koyilandy.

വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.