ഇറാനിൽ പുതിയ പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റ് മാജിദ് എബ്‌നെല്‍റേസ #Iran

 


തെഹ്‌റാൻ: ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ പ്രതിരോധ മന്ത്രി അമീർ നാസിർ സദാ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചു. റെവല്യൂഷണറി ഗാർഡ്‌സ് ജനറൽ മാജിദ് എബ്നെൽറേസയെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചുകൊണ്ട് പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കി.

കഴിഞ്ഞദിവസം നടന്ന സംയുക്ത ആക്രമണത്തിലാണ് മുൻ പ്രതിരോധ മന്ത്രി അമീർ നാസിർ സദ കൊല്ലപ്പെട്ടത്. ഫൈറ്റർ പൈലറ്റായി സേവനമാരംഭിച്ച അമീർ, ഇറാൻ സൈന്യത്തിൻ്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തിന് ശേഷമാണ് മന്ത്രിയായത്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മാജിദ് എബ്നെൽറേസയുടെ പുതിയ പ്രതിരോധ നീക്കങ്ങളെ ലോകം ഉറ്റുനോക്കുകയാണ്.

 Majid Ebnereza appointed as Iran's new defense minister

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0