ബെംഗളൂരു : സമൂഹമാധ്യമങ്ങളിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. ബെംഗളൂരുവിലെ ഒരു കൊറിയർ സ്ഥാപനത്തിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പിതാവിനെ കൊറിയർ അയക്കാനായി യുവതിക്കൊപ്പം ഭർത്താവും ഭർത്താവിൻ്റെ മാതാവും സഹോദരനും അടങ്ങുന്ന സംഘമാണ് സ്ഥാപനത്തിലെത്തിയത്. വലിയൊരു പാക്കേജുമായി എത്തിയ സംഘത്തിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ, പാഴ്‌സലിനുള്ളിൽ എന്താണെന്ന് തിരക്കിയതോടെയാണ് യുവതിയുടെ പദ്ധതി പാളിയത്.
ചാക്കിലെന്താണ് എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല. ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റിൽ വീഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റംസാൻ, ഉഗാദി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും കൊറിയർ അയക്കുക മാത്രമാണ് മാര്‍ഗമെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.
എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയൻ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ച് മാപ്പ് അപേക്ഷയുടെ റീൽ പൊലീസ് പോസ്റ്റ് ചെയ്യുമായിരുന്നു. കർശന മുന്നറിയിപ്പ് നൽകി പിന്നീട് പൊലീസ് ഇവരെ വിട്ടയച്ചു.
Daughter tries to send a courier with her father in a sack; Woman and family arrested in Bengaluru

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.