നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; കേസ് എടുത്ത് പോലീസ് #Thiruvananthpuram


തിരുവനന്തപുരം:നെടുമങ്ങാട് ജില്ലയിലെ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെയാണ് നടപടി. അതേസമയം, മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം പാലോട് പന്നിയോട്ടുകടവിലുള്ള വീട്ടിൽ സംസ്കരിച്ചു.

സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം നെടുമങ്ങാട്ടെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.

ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെ കൈക്കൂലി ആരോപണങ്ങൾ ഉന്നയിച്ച മാതാപിതാക്കൾ തങ്ങളുടെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. സമിതിയുടെ അന്വേഷണ റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം ഫലവും പുറത്തുവരുന്നതോടെ മരണത്തിലേക്ക് ദുരൂഹതകൾ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0