തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഡിഎ, ഡിആർ ആദ്യ ഗഡു ഉത്തരവായി. മൂന്ന് ശതമാനം കുടിശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമ ബത്ത കുടിശികയും നൽകും.
ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ആയി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും.
അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശിക പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. 12ാം ശമ്പള പരിഷ്കരണ കമീഷനും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
Relief for government employees and pensioners Order to pay first installment of DA and DR along with this month's salary

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.