ശസ്ത്രക്രിയകൾ മുടങ്ങും; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാരും സമരത്തിലേക്ക്#Thiruvananthapuram

 


തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം നാളെ മുതൽ കടുത്ത പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഒ.പി. ഇതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നാളെ കെജിഎംസി സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിക്കും. ഒപി ബഹിഷ്കരണ സമരം ഇന്ന് മൂന്നാം ദിനമാണ്. പിജി, റസിഡൻ്റ് ഡോക്ടർമാരെ വിന്യസിച്ചാണ് നിലവിൽ ഒപികൾ പ്രവർത്തിക്കുന്നത്. സമരം തടയണമെന്ന ആരോഗ്യമന്ത്രിയുടെ ആവശ്യം കെജിഎംസിടിഎ തള്ളിക്കളഞ്ഞു.

 PG doctors in medical colleges in the state also join the strike

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0