തിരുവനന്തപുരം: പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദിന് തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ചു. റവന്യൂ ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ റവന്യൂ മന്ത്രി കെ. രാജൻ പി.വി. വിനോദിന് അവാർഡ് സമ്മാനിച്ചു. കണ്ണൂർ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് വിനോദിന് ലഭിച്ചു. പരിയാരം വില്ലേജ് ഓഫീസ് പരിധിയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് വിനോദിനെ അവാർഡിന് തിരഞ്ഞെടുത്തത്. കുറുമാത്തൂർ ചോറുകാല സ്വദേശിയായ വിനോദ്, എൻജിഒ അസോസിയേഷന്റെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റാണ്.
Pariyaram Village Officer P.V. Vinod received the award for the best village officer.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.