കോഴിക്കോട്: കൊയിലാണ്ടിയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ട്. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ ഇന്നലെ രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയായ ആനിയുടെ മകൾ ശ്രീ നന്ദയാണ് മരിച്ചത്.
പെൺകുട്ടി മരിച്ച ദിവസം, മാതാപിതാക്കൾ പ്രദേശത്തെ ഒരു ക്ഷേത്രോത്സവത്തിന് പോയിരുന്നു. അവർ തിരിച്ചെത്തിയപ്പോൾ കുട്ടിയെ അനങ്ങാതെ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവൾ മരിച്ചു. മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും മൂന്ന് സെന്റീമീറ്റർ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നത് ദുരൂഹതയാണ്. ഇതോടെ, പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്കൂൾ യൂണിഫോമിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണം വ്യക്തമാകുമെന്ന് പോലീസ് പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ശ്രീ നന്ദ ഗുരുദേവ കോളേജിലെ വിദ്യാർത്ഥിനിയാണ്.
Mystery surrounds student's death inside house; body shows injuries.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.