സ്കൂളിന് സമീപം സ്ഫോടനം;വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു,വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു #Palakkad


പാലക്കാട്: ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു.ഒറ്റപ്പാലം തൃക്കങ്ങോട്ട് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് സ്‌ഫോടക വസ്‌തുവിൽ കയറിയത്.

തൃക്കങ്ങോട്ട് വിവേകാനന്ദ - ചാത്തൻ പറമ്പ് റോഡിൽ രാവിലെ 9.30-ഓടെയാണ് സംഭവം. മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷയുടെ ചക്രം നിൽക്കുന്ന ഭാഗം തകർന്നു. അപകടത്തിൽ നിന്ന് വിദ്യാർത്ഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.


സ്കൂളിന് വെറും ഇരുനൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു.

വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നും എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ലെന്നും ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ പറഞ്ഞു. അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 

 An explosive device exploded as an autorickshaw was getting on and off.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0