'രാജ്യത്തിന്റെ ലക്ഷ്യം സുസ്ഥിര വളർച്ചയാണ്, ഈ ബജറ്റിന്‍റെ കടമ എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ' - #Nirmala_Seetharaman

 


ദില്ലി: രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിച്ചതായും സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചതായും മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റ് അവതരണത്തിൽ നിർമല സീതാരാമൻ പറഞ്ഞു. സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ ഘടകങ്ങളാണ് പ്രാധാന്യം.
രാജ്യത്തെ സാമ്പത്തിക മേഖലയിലെ 7 ശതമാനം വളർച്ച ദാരിദ്ര്യ നിർമ്മാർജ്ജനത്തിലടക്കം വലിയ പങ്ക് വഹിച്ചു. രാജ്യത്തിൻറേത് സ്ഥിരതയുള്ള വളർച്ചയാണ്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിൻ്റെ ആദ്യ കർത്തവ്യമെന്നും അവർ പാർലമെൻ്റിൽ പറഞ്ഞു.

എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിൻ്റെ കർത്തവ്യം. ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കി. ആഭ്യന്തര ഉൽപാദനവും തൊഴിലവസരവും വർധിച്ചു.

ഇലക്‌ട്രോണിക് ഉപകരണ നിർമ്മാണ പദ്ധതിക്ക് ഇരട്ടിനേട്ടം ഉണ്ടായി. സർക്കാർ നടപ്പാക്കിയ എല്ലാ പ്രവർത്തനങ്ങളുടെയും ഫലം കണ്ടു. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനിലാണ്. ഇതിനായി 40,000 കോടി നീക്കിവെക്കുമെന്നും ബജറ്റിൽ പറയുന്നു.

 Third Budget of the third Modi government, the country's is for stable growth, says NirmalaSitharaman

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0