പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവം;വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു #Kannur

 


വളപട്ടണം: പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു. വാഹന പരിശോധനക്കിടെ ചിറക്കൽ അലവിൽ വെച്ചാണ് കുട്ടി ഓടിച്ചുവന്ന സ്‌കൂട്ടർ വളപട്ടണം പോലീസ് പിടികൂടിയത്.

എസ്.ഐ പി. വികാസും സംഘവുമാണ് (കെഎൽ 60 യു 1860) നമ്പർ സ്കൂട്ടർ പരിശോധനക്കിടെ തടഞ്ഞത്. വാഹനം ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന്‌ കണ്ടെത്തിയതോടെ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.അതിനാൽ കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ കുറ്റത്തിന് ചാലാട് മണൽ സ്വദേശിയായ വാഹന ഉടമയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ലൈസൻസ് ഇല്ലാത്ത കുട്ടികൾക്ക് വാഹനം നൽകുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0