പയ്യന്നൂർ:പയ്യന്നൂർ കോത്തായിമുക്ക് ദേശീയ പാതയിൽ നിരോധിച്ച ഓൺലൈൻ പടക്കങ്ങൾ പിടികൂടി. ശിവകാശിയിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന പടക്കങ്ങൾ വിതരണം ചെയ്യുന്നത് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും വാന്‍ പാലിച്ചിരുന്നില്ല.പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു.
ഓൺലൈൻ പടക്കങ്ങൾ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരുന്നുണ്ട്. സുപ്രീം കോടതി വിധിയെ അവഗണിച്ചാണ് ഓൺലൈൻ പടക്കങ്ങൾ വ്യാപകമായി വരുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫയർ വർക്സ് മെർച്ചൻസ് അസോസിയേഷൻ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
firecracker sale over phone pickup van seized with large stock in kannur

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.