കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടുത്തം; ഏഴ് പേർ മരിച്ചു, പത്ത് പേർ കുടുങ്ങി. #Jaipur


 ജയ്പൂർ: രാജസ്ഥാനിലെ ഭിവാഡിയിലുള്ള  കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. പത്ത് തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. രാവിലെ 9:30 ഓടെയാണ് തീപിടുത്തമുണ്ടായത്. ആ സമയത്ത് 25 തൊഴിലാളികൾ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു.

തീ പടർന്നതോടെ ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചു. ചില തൊഴിലാളികൾ രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് പതിവ് പോലീസ് പട്രോളിങ്ങിനിടെയാണ് സംഭവം ആദ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സുമിത മിശ്ര പറഞ്ഞു. പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ ടീമുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിജാര ഡെപ്യൂട്ടി സൂപ്രണ്ട് ശിവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കളക്ടർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം സുരക്ഷാ ക്രമീകരണങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

 Massive fire breaks out at chemical factory; Seven people burnt to death; ten trapped.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0