പാലക്കാട്: കഞ്ചിക്കോട്ട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിംഗ് നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാൾ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഈ സമയത്ത് അജ്ഞാതനായ ഒരാളാണ് ആക്രമിച്ചത് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുഹൃത്തുക്കൾക്ക് പിന്നാലെയായിരുന്നു യുവതി നടന്നിരുന്നത്. ഇതിനിടെ അജ്ഞാതൻ ആയുധം കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.
Attack by unknown person Girl hit on the head at IIT Kanchikode is undergoing treatment Police have started investigation

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.