ബസിൽ വെച്ച് 17-കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവ് #Palakkad

 


പട്ടാമ്പി:ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44-കാരന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽവീട്ടിൽ സുനിൽകുമാറിനാണ് പോക്സോ കേസ് ചുമത്തി പട്ടാമ്പി കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷവിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയായിട്ടുണ്ട്.

2023 ജൂൺ ഏഴിനാണ് സംഭവം. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ. എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

 Sexual assault on 17 year old on bus Accused gets three years in prison

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0