കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പച്ചിലക്കാട്ടിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ. #WAYANAD


 വയനാട്: പച്ചിലക്കാട് പടിക്കംവയൽ ജനവാസ മേഖലയിൽ കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം, കണിയമ്പറ്റ പഞ്ചായത്തുകളിലെ പത്ത് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പനമരം പഞ്ചായത്തുകളിലെ 6,7,8,14,15 വാർഡുകളിലും കണിയമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിലെയും 10 വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

അതേസമയം, കടുവയെ കണ്ടെത്താനുള്ള പ്രവർത്തനം തുടരുകയാണ്. പ്രദേശത്തെ ഒരു കാപ്പിത്തോട്ടത്തിന് സമീപമുള്ള വയലിൽ നിന്ന് ഇന്നലെ കടുവയുടെ ഡ്രോൺ ദൃശ്യങ്ങൾ ലഭിച്ചു.

ഈ പ്രദേശത്ത് ക്യാമറ ട്രാപ്പുകളും ലൈവ് ക്യാമറകളും സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണം തുടരുന്നു. ഇതിൽ നിന്ന് ലഭിച്ച സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ, ആര്‍ആര്‍ടി സംഘം ഇന്ന് ഡ്രോൺ പരിശോധന പുനരാരംഭിക്കും.



Tiger presence confirmed, prohibitory orders imposed in ten wards of Pachilakattu, Wayanad

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0