നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം; നാലുപേർക്ക് പരിക്ക്. #Kollam


 കൊല്ലം: നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്കാണ് പരിക്കേറ്റത്. നിലമേൽ പുതുശേരിയിലാണ് സംഭവം .

കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിൽ തട്ടുകയായിരുന്നു.

തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്ആർടിസി ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 Ambulance hits parked KSRTC bus; four injured.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0