കാസർകോട്: ചെറുവത്തൂരില്‍ ദേശീയപാതയിലേക്ക് വീരമലക്കുന്നിടിഞ്ഞുവീണ സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ. ദേശീയപാതയിലെ അപകട മേഖലകളെ കുറിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയെങ്കിലും അവർ അത് പരിഗണിച്ചില്ല. വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വീരമലക്കുന്നിൽ മണ്ണിടിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോൺ സർവേ നടത്തിയതിൽ പാതയിൽ വിള്ളൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനുശേഷം ആ റിപ്പോർട്ട് ദേശീയപാത അതോറിറ്റി അധികൃതർക്ക് അയക്കുകയും ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ നടപടിയുണ്ടായില്ല. ദേശീയപാതാ അതോറിറ്റിയാണ് വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും കളക്ടർ പറഞ്ഞു.
വീരമലക്കുന്നിടിഞ്ഞ സംഭവം; ദേശീയപാത അതോറിറ്റിക്കെതിരെ കാസർകോട് കളക്ടർ #veeramala_kunnu
By
Editor
on
ജൂലൈ 24, 2025