ഈ മാസം മുതൽ സപ്ലൈകോയിൽ നിന്ന് എട്ട് കിലോ അരി വിതരണം ചെയ്യും. കാർഡ് ഉടമകൾക്ക് രണ്ട് തവണയായി വാങ്ങാം. നിലവിൽ അഞ്ച് കിലോ വിതരണം ചെയ്യുന്നുണ്ട്.
കെ റൈസും പച്ചരിയും 10 കിലോ നൽകുന്നത് തുടരും. കെ റൈസിൽ ഉൾപ്പെടുന്ന അരി ഇനങ്ങൾ മട്ട, ജയ, കുറുവ എന്നിവയാണ്. പൊതുവിപണിയിൽ നിന്ന് കിലോയ്ക്ക് 42-47 എന്ന നിരക്കിൽ വാങ്ങുന്ന അരി സംസ്ഥാന സർക്കാർ 33 രൂപയ്ക്ക് വിതരണം ചെയ്യുന്നു. കിലോയ്ക്ക് 35-37 എന്ന നിരക്കിൽ വാങ്ങുന്ന പച്ചരി സപ്ലൈകോ വഴി 29 രൂപയ്ക്ക് വിതരണം ചെയ്യുന്നു. 45 ലക്ഷത്തിലധികം കാർഡ് ഉടമകൾ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.