ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ്‌ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം #flash_news

 
മലപ്പുറം: തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ്‌ പരിക്കേറ്റ ആറുവസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിൻ്റെയും ബൾക്കീസിൻ്റെയും മകളായ ഫൈസയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം. പുറണ്ണൂർ യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.

തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം. മാതാവായ ബൽക്കീസിന്റെ മടിയിലായിരുന്ന് യാത്ര ചെയ്യവെ ഓട്ടോറിക്ഷ കുഴിയിൽ വീണപ്പോൾ ഫൈസ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒമ്പതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സഹോദരങ്ങൾ ഫാസിൽ, അൻസിൽ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0