കണ്ണൂര്‍ : ജില്ലയില്‍ തെരുവ് നായയുടെ കടിയേറ്റ് മുപ്പതിലതികം പേര്‍ ആശുപത്രിയില്‍. കണ്ണൂര്‍ പുതിയ ബസ്‌സ്റ്റാന്‍ഡ കണ്ണൂര്‍ സ്റ്റേറ്റ് ബാങ്ക് പരിസരം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് മിക്ക ആള്‍ക്കാര്‍ക്കും കടിയേറ്റത്.ഒരു നായ തന്നെയാണ് എല്ലാവരെയും ഓടി നടന്നു കടിച്ചതെന്നാണ് കടിയേറ്റവര്‍ പറഞ്ഞത്. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. നായ കണ്ണൂര്‍ നഗരപ്രദേശത്ത് തന്നെ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കണ്ണൂര്‍ നഗരത്തിലുള്ളവര്‍ ജാഗ്രത പാലിക്കുക. ഇതിനെതിരെ അടിയന്തിര നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.