ഇനി ലോക്കൽ ബി എസ് എൻ എൽ SIM യുഎഇ യിലും #BSNL_UAE



ലോക്കൽ BSNL സിം ഇനി UAE-യിൽ ഉപയോഗിക്കാം. മലയാളികൾ ഒത്തിരി പേർ താമസിക്കുന്ന ഒരു ഗൾഫ് രാജ്യമാണിത്. ജോലിക്കായും നാടുകാണാനായും ആളുകൾ ഹ്രസ്വകാലത്തേക്ക് അവിടെക്ക് യാത്ര ചെയ്യുന്നുണ്ട്. UAE-യിലേക്ക് പോകുന്നവർക്കായി ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL) രണ്ട് റോമിംഗ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഈ പ്ലാനുകളിലൂടെ, ലോക്കൽ BSNL സിം UAE-യിലും ഉപയോഗിക്കാം. ഇൻകമിംഗ് കോളുകൾ സ്വീകരിക്കുന്നതിനും സിം കട്ട് ചെയ്യാതെ സാധുത നിലനിർത്തുന്നതിനും ഈ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ സഹായകരമാണ്.

57 രൂപയും 167 രൂപയും പ്രീപെയ്ഡ് IR എന്നിവ ചെറിയ നിരക്കുള്ള പ്ലാനുകളാണ്. ഈ പ്ലാനുകളുടെ പ്രത്യേകത അവ കേരളത്തിന് മാത്രമുള്ളതാണ് എന്നതാണ്. UAE ടെലികോം സേവന ദാതാവായ Etisalat-മായി സഹകരിച്ചാണ് BSNL ഈ സൗകര്യം നൽകിയിരിക്കുന്നത്. ഈ പ്ലാനുകൾ യഥാക്രമം 90 ദിവസത്തേക്കും 30 ദിവസത്തേക്കുമുള്ളതാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0