കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം...#latestnews

 


കോട്ടയം: ഒളശയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളേജ് വിദ്യാര്‍ഥി ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലന്‍ വീട്ടില്‍നിന്നും പുറത്തുപോയത്. തുടര്‍ന്ന്, തിരികെ വരുന്നതിനിടെ കാണാതാകുകയായിരുന്നു.

രാത്രി വൈകിയും അലന്‍ വീട്ടില്‍ എത്താതെ വന്നതോടെ നാട്ടുകാരും അഗ്നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടില്‍നിന്നും യുവാവിന്റെ സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പോലീസ് കേസെടുത്തു


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0