ന്യൂയോര്‍ക്ക് : ഫിഫ ക്ലബ് വേൾഡ് കപ്പിന്റെ 21-ാമത് പതിപ്പ് നാളെ അമേരിക്കയിലെ ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തോടെ ആരംഭിക്കുന്നു.
മത്സരത്തിൽ പുലർച്ചെ 5.30ന് ആതിഥേയരായ ഇന്റർ മയാമിയും ഈജിപ്‌ത്
ക്ലബ്ബായ അൽ അഹ്‌ലിയും ഏറ്റുമുട്ടും. അമേരിക്കയിലെ 11 നഗരങ്ങളിലെ 12
വേദികളിൽ നടക്കുന്ന ടൂർണമെന്റിൽ ലോകത്തെ 32 ടീമുകളാണ് പങ്കെടുക്കുക. 48
ടീമുകൾ പങ്കെടുക്കുന്ന അടുത്ത വർഷത്തെ ലോകകപ്പിനായുള്ള
മുന്നൊരുക്കംകൂടിയാണ് അമേരിക്കയ്‌ക്ക് ഈ ചാമ്പ്യൻഷിപ്പ്. ലോകകപ്പ്
അമേരിക്ക ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്.
2023 ഡിസംബറിൽ അവസാന ടൂർണമെന്റ് വിജയിച്ചതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി നിലവിലെ ചാമ്പ്യന്മാരാണ്.
സ്‌പാനിഷ് ലീഗ് ചാമ്പ്യൻമാരായ ബാഴ്‌സലോണ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂൾ, ഇറ്റാലിയൻ ലീഗ് നേടിയ നാപോളി ടീമുകൾ ലോകകപ്പിനില്ല.
ലയണൽ മെസി, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, സെർജിയോ റാമോസ്, ലൂയിസ് സുവാരസ്, ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, ഹാരി കെയ്‌ൻ, എർലിങ് ഹാലണ്ട്, തിയാഗോ സിൽവ, എയ്‌ഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരസ് തുടങ്ങിയ വമ്പൻ താരങ്ങളെല്ലാം വിവിധ ക്ലബ്ബുകൾക്കായി ഇറങ്ങും.
സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് കളിക്കാനാകില്ല. സൗദി ലീഗിൽ റൊണാൾഡോയുടെ ക്ലബ് അൽ നസറിന് യോഗ്യത നേടാനായില്ല. പുതുതായി രൂപകൽപ്പന ചെയ്ത, ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലീകരിച്ച ഇന്റർകോണ്ടിനെന്റൽ ക്ലബ് മത്സരത്തിനുള്ള 32 ടീമുകൾ ഇപ്പോൾ അവരുടെ മുഴുവൻ സ്ക്വാഡുകളും പ്രഖ്യാപിച്ചു.
മെഗാ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ബോക്ക ജൂനിയേഴ്‌സ്, ഇന്റർ മിലാൻ, പിഎസ്ജി, ബയേൺ മ്യൂണിക്ക്, ചെൽസി, ഫ്ലെമെംഗോ എന്നിവ ഉൾപ്പെടുന്ന ടൂർണമെന്റിലെ എല്ലാ ടീമുകളുടെയും സ്ഥിരീകരിച്ച സ്ക്വാഡ് ലിസ്റ്റ് പുറത്ത് വിട്ടു.
ഗ്രൂപ്പ് എ
ഇന്റർ മയാമി (അമേരിക്ക), പൽമിറാസ് (ബ്രസീൽ), പോർട്ടോ (പോർച്ചുഗൽ), അൽ അഹ്‌ലി (ഈജിപ്‌ത്).
ഗ്രൂപ്പ് ബി
പിഎസ്‌ജി (ഫ്രാൻസ്), അത്‌ലറ്റികോ മാഡ്രിഡ് (സ്‌പെയ്‌ൻ), ബോട്ടാഫെഗോ (ബ്രസീൽ), സ്‌റ്റീൽ സൗണ്ടേഴ്‌സ് (അമേരിക്ക).
ഗ്രൂപ്പ് സി
ബയേൺ മ്യൂണിക് (ജർമനി), ബെൻഫിക്ക (പോർച്ചുഗൽ), ബൊക്ക ജൂനിയേഴ്‌സ് (അർജന്റീന), ഓക്‌ലൻഡ് സിറ്റി (ന്യൂസിലൻഡ്).
ഗ്രുപ്പ് ഡി
ചെൽസി (ഇംഗ്ലണ്ട്), ലൊസ് ആഞ്ചലസ് എഫ്‌സി (അമേരിക്ക), ഫ്‌ളമെംഗോ (ബ്രസീൽ), ഇഎസ് ടുണീസ് (ടുണീഷ്യ).
ഗ്രൂപ്പ് ഇ
ഇന്റർമിലാൻ (ഇറ്റലി), റിവർ പ്ലേറ്റ് (അർജന്റീന), മോൺറ്റെറി (മെക്‌സിക്കോ), ഉർവ റെഡ് ഡയമണ്ട്‌സ് (ജപ്പാൻ).
ഗ്രൂപ്പ് എഫ്
ഫ്‌ളുമിനെൻസ് (ബ്രസീൽ), ബൊറൂസിയ ഡോർട്ട്‌മുണ്ട് (ജർമനി), ഉൽസൻ എച്ച്‌ഡി (ദക്ഷിണ കൊറിയ), മമലോഡി സൺഡൗൺസ് (ദക്ഷിണാഫ്രിക്ക).
ഗ്രൂപ്പ് ജി
മാഞ്ചസ്‌റ്റർ സിറ്റി (ഇംഗ്ലണ്ട്), യുവന്റസ് (ഇറ്റലി), വ്യാദാദ് എസി (മൊറോക്കോ), അൽ ഐൻ (യുഎഇ).
ഗ്രൂപ്പ് എച്ച്
റയൽ മാഡ്രിഡ് (സ്‌പെയ്‌ൻ), അൽഹിലാൽ (സൗദി അറേബ്യ), പാച്ചുവ (മെക്‌സിക്കോ), ആർബി സാൽസ്‌ബർഗ് (ഓസ്‌ട്രിയ).