ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ ആവർത്തിച്ചു. മെസ്സി പോലുള്ള ഇതിഹാസങ്ങൾ കേരളത്തിലേക്ക് വരുമെന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്. മെസ്സിയും സംഘവും ഒക്ടോബറിലോ നവംബറിലോ കേരളത്തിലെത്തും. അതിൽ സംശയമില്ല. അവർക്ക് കളിക്കാൻ ആവശ്യമായ ഇടവും നമുക്കുണ്ട്. സോഷ്യൽ മീഡിയയിൽ അനാവശ്യ വിവാദങ്ങൾ നടക്കുന്നുണ്ട്. എതിർ ടീമിന്റെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.