മദ്യം നല്‍കിയില്ല; അതിഥി തൊഴിലാളിയെ മുഖത്ത് ചൂടുവെള്ളമൊഴിച്ചു, ക്രൂര മർദ്ദനം..#latestnews

 


ആലപ്പുഴ :ആലപ്പുഴ അന്ധകാരനഴിയില്‍ മദ്യം നൽകാത്തതിന് അതിഥി തൊഴിലാളിക്ക് ക്രൂര മർദ്ദനം. സാരമായി പരിക്കേറ്റ ബംഗാൾ സ്വദേശി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പട്ടണക്കാട് പൊലീസ് കേസെടുത്തു.

അന്ധകാരനഴിയിൽ വാടകയ്ക്കു താമസിക്കുന്ന ബംഗാൾ ഫലക്കട്ട സ്വദേശി ബിമൽ കുമാറിനാണ് മർദ്ദനമേറ്റത്. അന്ധകാരനഴിയ്ക്ക് സമീപമുള്ള വിദേശ മദ്യ വിൽപന ശാലയിൽ യുവാവ് കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ പോയിരുന്നു. മദ്യവുമായി മടങ്ങുമ്പോൾ രണ്ടാളുകൾ മദ്യം നൽകണമെന്ന് ബിമൽ കുമാറിനോട് ആവശ്യപ്പെട്ടു.

എന്നാൽ ഇയാൾ മദ്യം നൽകാൻ തയാറായില്ല. ഈ സംഘവും മറ്റ് ഏതാനും പേരും രാത്രി വീട്ടിൽ അതിക്രമിച്ചു കയറി ചൂടു വെളളം മുഖത്ത് ഒഴിച്ച ശേഷം മർദ്ദിച്ചെന്നാണ് പരാതി. ബഹളം കേട്ട് സമീപവാസികളെത്തിയതോടെ അക്രമി സംഘം ഓടി രക്ഷപെട്ടു. തലയ്ക്ക് സാരമായി പരുക്കേറ്റ ബിമൽകുമാർവണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0