തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്ത്. ഹൈസ്കൂൾ ക്ലാസുകൾ അര മണിക്കൂർ കൂട്ടും. യു പിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും.
എൽ പി ക്ലാസുകാർക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കില്ല. എൽ പിയിൽ 800 മണിക്കൂർ അധ്യയന സമയം ഇപ്പോൾ തന്നെ ഉള്ളതിനാലാണ് അധിക ശനിയാഴ്ച ഒഴിവാക്കിയത്. യു പിയിൽ 1000 മണിക്കൂർ അധ്യയന സമയം ഉറപ്പാക്കാൻ വേണ്ടിയാണ് രണ്ട് അധിക ശനിയാഴ്ചകൾ.
ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു. അരമണിക്കൂർ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല. ആഴ്ചയിൽ തുടർച്ചയായി 6 പ്രവൃത്തി ദിനം വരാത്ത തരത്തിലാവും ശനിയാഴ്ചത്തെ ക്ലാസുകൾ.