ഹൈബ്രിഡ് കഞ്ചാവ് കേസ്;ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, മോഡൽ സൗമ്യ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. #latestupdates

 


 ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, കൊച്ചി സ്വദേശിയായ മോഡൽ സൗമ്യ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂവരും ഹാജരാകുമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി.

ഇതിനുശേഷം, കേസിൽ നടന്മാർക്കും മറ്റുള്ളവർക്കും എതിരെ കുറ്റം ചുമത്തണമോ എന്ന് അന്വേഷണ സംഘം തീരുമാനിക്കും. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി മയക്കുമരുന്ന് ഉപയോഗിച്ചതായി അറസ്റ്റിലായ തസ്ലീമ എക്സൈസിന് മൊഴി നൽകി. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ തസ്ലീമയുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് വ്യക്തമാക്കുന്നതിനാണ് ചോദ്യം ചെയ്യൽ. ബിഗ് ബോസ് താരം ജിന്റോയെ നാളെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0