ആരുവാഴും ആരുവീഴും എന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം : സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം ; #KERALASCHOOLKALOLSAVAM2025

 

 


തിരുവനന്തപുരം:
സംസ്ഥാന സ്കൂൾ കലോൽസവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 950 പോയിൻ്റുമായി തൃശൂരാണ് മുന്നിൽ. തൊട്ടുപിന്നിൽ 948 പോയിൻ്റുമായി കണ്ണൂർ. 946 പോയിൻ്റുമായി പാലക്കാട് മൂന്നാമതാണ്. 944 പോയിൻ്റുമായി കോഴിക്കോട് നാലാമതാണ്. മലപ്പുറത്തിന് 921 പോയിൻ്റും എറണാകുളത്തിന് 915 പോയിൻ്റുമാണ്. കൊല്ലം (906), തിരുവനന്തപുരം (900), ആലപ്പുഴ (894), കോട്ടയം (868), കാസർകോട് (861), വയനാട് (857), പത്തനംതിട്ട (792), ഇടുക്കി (772) ജില്ലകളാണ് അടുത്ത സ്ഥാനങ്ങളിൽ.

ഹൈസ്കൂൾ വിഭാഗത്തിൽ 447 പോയിൻ്റുമായി തൃശൂരാണ് മുന്നിൽ. ഹയർസെക്കൻഡറി വിഭാഗത്തിൽ 504 പോയിൻ്റുമായി പാലക്കാടാണ് മുന്നിൽ. ഹൈസ്കൂൾ വിഭാഗത്തിൽ 445 പോയിൻ്റുമായി കണ്ണൂരും കോഴിക്കോടും രണ്ടാം സ്ഥാനത്താണ്. ഹയർസെക്കൻഡറി വിഭാഗത്തിൽ 503 പോയിൻ്റ് വീതം നേടി തൃശൂരും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്.

ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് കലോത്സവത്തിൽ 90 പോയിൻ്റ് വീതം നേടി കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളാണ് മുന്നിൽ. ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃത കലോത്സവത്തിൽ 95 പോയിൻ്റ് വീതം നേടി മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളാണ് മുന്നിൽ.

സ്കൂളുകളിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളാണ് 161 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത്. 106 പോയിൻ്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 101 പോയിൻ്റുമായി എംജിഎംഎച്ച്എസ്എസ് മാനന്തവാടിയാണ് മൂന്നാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0