ദാരുണം!! അഞ്ചുവയസ്സുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി... #Obituary

 


 ചെറുപുഴ ജെഎംയുപി സ്കൂൾ എൽകെജി വിദ്യാർഥിയെ വാട്ടർടാങ്കിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി.ജാർഖന്ധ് സ്വദേശികളായ മണി-സ്വർള ദമ്പതികളുടെ മകൻ വിവേക് മുർമു (5) ആണു മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി നിർമിച്ച വാട്ടർ ടാങ്കിൽ വീണാണു കുട്ടി മരിച്ചത്. വൈകിട്ട് 4 മണി മുതൽ കുട്ടിയെ കാണാതായിരുന്നു.തുടർന്നു നടത്തിയ തിരച്ചലിലാണു കുട്ടിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയത്.
കാക്കയംചാൽ  കോൺവെൻ്റിലെ  തൊഴിലാളികളാണു മണി -സ്വർള ദമ്പതികൾ.ഇവർ 3 വർഷമായി ഇവിടെ ജോലി ചെയ്തുവരുന്നു. പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിശമന സേനയാണു വാട്ടർ ടാങ്കിൽ നിന്നും കൂട്ടിയുടെ മൃതദേഹം പുറത്തെടുത്തത്

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0