ദാരുണം; ഒന്നാംക്ലാസ് വിദ്യാർഥി കുളത്തിൽവീണ് മരിച്ചു... #Obituary

 


അവധി ദിനത്തില്‍ ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകന്‍ എം.വി. മുഹമ്മദ് ഷെഹ്‌സിന്‍ (ആറ്) ആണ് മരിച്ചത്. താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എല്‍.പി. സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തില്‍ വീണാണ് കുട്ടി മരിച്ചത്. മുഹമ്മദ് ഷാദില്‍ സഹോദരനാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച കബടക്കം നടത്തും. ഷെഹ്‌സിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച ഫാത്തിമ മാതാ എല്‍.പി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0