ബിസ്ക്കറ്റ് പാക്കിന് തൂക്കക്കുറവ് ഉണ്ടെന്ന പരാതിയിൽ ബ്രിട്ടാനിയ കമ്പനി 60000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധിച്ചു. തൃശൂർ സ്വദേശി ജോർജ് തട്ടിലാണ് പരാതിക്കാരൻ. ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്ക്കറ്റ് കൗതുകത്തിന്റെ പുറത്താണ് ജോർജ് തൂക്കിനോക്കിയത്. 300 ഗ്രാം ബിസ്കറ്റ് പാക്കിൽ 52 ഗ്രാം വരെ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് പരാതി നൽകിയത്. തുടർന്നാണ് 60000 രൂപയും പലിശയും നൽകാൻ ഉത്തരവായത്.
ബിസ്ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവ്; ബ്രിട്ടാനിയയ്ക്ക് തിരിച്ചടി...#Britannia
By
News Desk
on
മേയ് 16, 2024