ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ നിരോധനാജ്ഞ.ഇന്ന് വൈകുന്നേരം 6 മണി മുതൽ ഏപ്രിൽ 27 ന് വൈകുന്നേരം 6 മണി വരെയാണ് നിരോധനം. ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുയോഗങ്ങൾ ഇല്ല, അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചിരിക്കുന്നു. സ്ഥാനാർത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ലെന്നും നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലകളില്‍ നിരോധനാജ്ഞ ; ഈ കാര്യങ്ങള്‍ ചെയ്യരുത് ! സെക്ഷന്‍ 144ന് പിന്നിലെ ചരിത്രവും നിയമവും #Section144
ഇതിന് പുറമെ തൃശൂർ ജില്ലയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഏപ്രിൽ 24 (ഇന്ന്) വൈകുന്നേരം 6 മുതൽ 27 ന് രാവിലെ 6 വരെയായിരിക്കും നിരോധനാജ്ഞ. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. തൃശൂർ ജില്ലയിൽ 26ന് വോട്ടെടുപ്പിന് ശേഷം ഏപ്രിൽ 27ന് രാവിലെ 6 വരെ നിരോധനാജ്ഞ നിലവിലുണ്ടാകും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആർ.കൃഷ്ണ തേജയാണ് ഉത്തരവിട്ടത്.
ജില്ലകളില്‍ നിരോധനാജ്ഞ ; ഈ കാര്യങ്ങള്‍ ചെയ്യരുത് ! സെക്ഷന്‍ 144ന് പിന്നിലെ ചരിത്രവും നിയമവും #Section144
ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്കും നിശബ്ദ പ്രചാരണത്തിനിടെ വീടുവീടാന്തരമുള്ള പ്രചാരണത്തിനും നിരോധനം ബാധകമല്ല.