അഷ്ടഭുജി ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെയും ആൺ സുഹൃത്തിനെയും പ്രതികൾ ആക്രമിച്ചതായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ വനമേഖലയിലൂടെ സുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ആറ് പേർ ചേർന്ന് ആക്രമിച്ച് ബലാത്സംഗം ചെയ്തു. ആറ് പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും ഒരാളെ തിരയുന്നതായും റിപ്പോർട്ടുകളുണ്ട്.
#Rape_Madyapradesh : പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾ മധ്യപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു
പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾ മധ്യപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. മധ്യപ്രദേശിലെ രേവയിൽ പതിനാറുകാരിയെ ആറ് പേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് മൂന്ന് പേരെ കേസിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളുടെ വീടുകൾ അധികൃതർ തകർത്തു. ഒളിവിലുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.