ഗാന്ധി ചിത്രം എറിഞ്ഞുടച്ചത് കോൺഗ്രസ് പ്രവർത്തകർ, തെളിവുകൾ പുറത്ത്. | Congress Activists Broke Mahathma Gandhi's Photo.


രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കുള്ള എസ്‌ എഫ്‌ ഐ പ്രതിഷേധത്തിൽ ഗാന്ധി ചിത്രം തകർത്തുവെന്ന വാദം കള്ളം. എസ്‌ എഫ്‌ ഐ പ്രവർത്തകർ ഇവിടെ നിന്ന് പോകുന്നത്‌ വരെ ചിത്രം മറ്റ്‌ ഫോട്ടോകൾക്കൊപ്പം ചുവരിലുണ്ടായിരുന്നു. 

സംഘർഷങ്ങൾക്ക്‌‌ തുടക്കമിടുന്ന വിധത്തിൽ ഓഫീസിലെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ തർക്കിക്കുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌.

ഇന്നലെ വൈകീട്ട്‌ നടന്ന പ്രതിഷേധപ്രകടനത്തിന്റെ ആദ്യ ഘട്ടത്തിലെ ദൃശ്യങ്ങളാണിത്‌.പ്രവർത്തകർ ഓഫീസിനുള്ളിലെത്തി മുദ്രാവാക്യം വിളിക്കുന്നു. 

ഓഫീസിലെ കസേരയിൽ പ്രതീകാത്മക പ്രതിഷേധം നടത്തി തിരിച്ചുപോകാനൊരുങ്ങുമ്പോൾ ഓഫീസ്‌ സ്റ്റാഫ്‌ തർക്കിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌.ഇതോടൊപ്പം കാണുന്നതാണ്‌ ഗാന്ധി ചിത്രം. ചുവരിൽ ഇന്ദിരാഗാന്ധി ജവഹർ ലാൽ നെഹ്രു എന്നിവരുടെ ഫോട്ടോകൾക്കൊപ്പം എസ്‌ എഫ്‌ ഐ പ്രകടനം അവസാനിക്കുന്നത്‌ വരെ ഈ ചിത്രം ചുവരിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ്‌ ഈ വീഡിയോ.സമരത്തിന്‌ ശേഷം ചിത്രം തകർത്തത്‌ മറ്റാരോ ആണെന്ന് വ്യക്തം. മറ്റ്‌ ഫോട്ടോകൾ അതേ സ്ഥലത്തുണ്ട്‌.

സ്ഥലം സന്ദർശിച്ച ശേഷം വാർത്താസമ്മേളനം നടത്തിയ വി ഡി സതീശൻ പ്രകോപിതനായതും ഇതേ ചോദ്യത്തെ തുടർന്നാണ്‌. മാധ്യമപ്രവർത്തകരുമായി ഡി സി സി ഓഫീസിൽ ഉന്തും തള്ളുമുണ്ടായതും ഇക്കാര്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചതോടെയാണ്‌. ടി സിദ്ദിഖുൾപ്പെടെ മാധ്യമപ്രവർത്തകരെ അസഭ്യം പറയുകയും ചെയ്തു. മാധ്യമങ്ങൾ ഒട്ടേറെ തവണ പകർത്തിയ ഈ ഫോട്ടോ യു ഡി എഫ്‌ നേതാക്കളുടെ സന്ദർശനങ്ങൾക്ക്‌ ശേഷവും ഇപ്പോൾ ഇതേ നിലത്ത്‌ കിടക്കുകയാണ്‌.

MALAYORAM NEWS is licensed under CC BY 4.0