President Visit എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
President Visit എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

രാഷ്ട്രപതി കണ്ണൂരിൽ; മൂന്ന് ഉപഖ്ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി #SchoolHoliday

Post Image
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് (നവംബർ 27) ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ജില്ലാ കളക്ടർ അവധിക്ക് നിർദ്ദേശം നൽകിയത്.

ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ഇന്ന് ജില്ലയിലെത്തും. ഇതിനോടനുബന്ധിച്ചുള്ള ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ മുന്നൊരുക്കങ്ങളും കണക്കിലെടുത്താണ് അവധി നൽകാൻ തീരുമാനിച്ചത്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന മട്ടന്നൂർ, വായാന്തോട്, ചാലോട്, കൊളോളം, വടുവൻകുളം, ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, മയ്യിൽ ടൗൺ, ചെക്യാട്ടുകാവ്, നണിച്ചേരി പാലം, തൃച്ചംബരം, പൂക്കോത്ത്‌നട, തളിപ്പറമ്പ് ടൗൺ, പയ്യന്നൂർ, പെരുമ്പ, രാമന്തളി തുടങ്ങിയ ഭാഗങ്ങളിലുള്ള സ്കൂളുകൾക്കാണ് അവധി ബാധകമാവുക.

ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ഔദ്യോഗിക നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.


Hashtags: #Kannur #SchoolHoliday #KeralaNews #PresidentVisit #EzhimalaNavalAcademy
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0