Expat News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Expat News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക് സന്തോഷവാർത്ത! നോർക്ക റിട്ടേണി ഐഡി കാർഡ് ഇന്ന് മുതൽ #NorkaIDCard

Post Image
സംസ്ഥാന സർക്കാർ, തിരിച്ചെത്തിയ പ്രവാസി കേരളീയർക്കായി 'നോർക്ക റിട്ടേണി ഐ.ഡി കാർഡ്' പുറത്തിറക്കുന്നു. ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രവാസികളായിരുന്നവർക്കാണ് ഈ പുതിയ തിരിച്ചറിയൽ കാർഡ് നൽകുക. ഇതിനായുള്ള രജിസ്ട്രേഷൻ പോർട്ടൽ ഇന്ന് മുതൽ പ്രവാസി സേവാകേന്ദ്രങ്ങൾ വഴി ലഭ്യമാകും.

പോർട്ടൽ : https://norkaroots.kerala.gov.in

കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയവർക്കാണ് ഈ കാർഡിന് അര്‍ഹതയുള്ളത്. മൂന്ന് വർഷത്തെ കാലാവധിയുള്ള ഐ.ഡി കാർഡാണ് ലഭിക്കുക. അപേക്ഷ സമർപ്പിച്ച് രേഖകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകുമ്പോൾ, രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇ-കാർഡുകൾ ലഭ്യമാകും.

കാർഡിനായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവയ്‌ക്കൊപ്പം പ്രവാസിയായിരുന്നതിനുള്ള തെളിവും സമർപ്പിക്കണം. വിദേശത്ത് രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിൽ താമസിച്ചതിന് തെളിവായി, കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി ഐഡി കാർഡ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്, പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത വിസ പേജുകളുടെ പകർപ്പ് (ആദ്യ വിസയുടെയും അവസാന വിസയുടെയും), കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലായിരുന്നവർക്ക് കാലാവധി കഴിഞ്ഞ എൻആർകെ ഐഡി കാർഡ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാവുന്നതാണ്.

കൂടാതെ, രണ്ട് വർഷത്തിൽ കൂടുതൽ പ്രവാസി കേരളീയനായി കഴിഞ്ഞുവെന്നും തിരിച്ച് വന്ന് ഇപ്പോൾ കേരളത്തിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ / തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി / പ്രസിഡന്റ് / ഗസറ്റഡ് ഓഫീസർ / നിയമസഭാംഗം / പാർലമെന്റ് അംഗം എന്നിവരിൽ ആരിൽ നിന്നെങ്കിലും ലഭിച്ചിട്ടുള്ള സാക്ഷ്യപത്രവും രേഖയായി സ്വീകരിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവയ്‌ക്കൊപ്പം ഈ രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിച്ച് പ്രവാസി സേവാകേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാവുന്നതാണ്.


Hashtags: #നോർക്കറിട്ടേണിഐഡികാർഡ് #പ്രവാസിഐഡികാർഡ് #കേരളപ്രവാസി #NorkaReturneeIDCard #KeralaExpats
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0