Chikkamagaluru എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Chikkamagaluru എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും;കുടുംബത്തിന്റെ ആരോപണം അന്വേഷിക്കും,പ്രത്യേക കേസായി പരിഗണിക്കാൻ നിർദേശം #Sreenanda


ചിക്കമഗളൂരു: കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി വിദ്യാർത്ഥി ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദ്ദേശം. പോസ്റ്റ്മോർട്ടത്തിൻ്റെ സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് ചിക്കമഗളൂരു ജില്ലാ കളക്ടർ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയത്.

പോസ്റ്റ്‌മോർട്ടം പൂർത്തിയായാൽ മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബം. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ ശ്രീനന്ദയുടെ പോസ്റ്റ് മോർട്ടം നടത്തുക. കുടുംബത്തിൻ്റെ ഒരു ആരോപണവും തള്ളിക്കളയാനാവില്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിൻ്റെ പരിശോധന നടത്തുകയാണ്. ശ്രീനന്ദയുടെ അച്ഛൻ്റെ സാന്നിധ്യത്തിലാണ് പരിശോധന.

നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് 15കാരിയായ ശ്രീനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാര അടി വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപം 1500 താഴ്ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോണിലാണ് കുട്ടിയുടെ ശരീരത്തിൻ്റെ ദൃശ്യം ആദ്യം പതിഞ്ഞത്.

100 അംഗ സംഘമാണ് ശ്രീനന്ദയ്ക്ക് വേണ്ടി തെരച്ചിൽ നടത്തിയത്. ശ്രീനന്ദയെ കാണാതായ സ്ഥലത്തിൻ്റെ താഴ്വരയിൽ നിന്ന് മുകളിലേക്ക് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിനൊപ്പം ഉല്ലാസയാത്രയുടെ ഭാഗമായാണ് ശ്രീനന്ദ ഈ പ്രദേശത്ത് എത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മക്കളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതായത്. 5.20 വരെ  മാതാപിതാക്കളുടെ കൂടെ ശ്രീനന്ദ ഉണ്ടായിരുന്നു. പിന്നീട് പെട്ടെന്ന് കാണാതായി. മാതാപിതാക്കള്‍ ഉൾപ്പടെ 40 പേരുള്ള സംഘത്തിൽ നിന്നാണ് കുട്ടിയെ കാണാതായത്.

പാലക്കാട് നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റ് 10 പേർ കൂടി സന്ദർശിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായി മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

 Sreenanda postmortem will be conducted today instructions to consider it as a separate case

ചിക്കമഗളൂരുവിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ #Chikkamagaluru#BJP_Bajrang_arrested |

 


മംഗളൂരു:
ചിക്കമഗളൂരു ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനും സഖരായപട്ടണ ഗ്രാമപഞ്ചായത്ത് അംഗവുമായ ഗണേഷ് ഗൗഡ (38) വെട്ടേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി ബാനറിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് എട്ടംഗ സംഘം ഗണേഷ് ഗൗഡയെ കൊലപ്പെടുത്തി. സംഭവത്തിൽ അഞ്ച് ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകരെ സഖരായപട്ടണ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സഞ്ജയ്, ഭൂഷൺ, മിഥുൻ എന്നിവർ അറിയപ്പെടുന്ന ബിജെപി പ്രവർത്തകരാണ്.

രണ്ട് ദിവസം മുമ്പ്, കടൂർ താലൂക്കിലെ സഖരായപട്ടണയിൽ ദത്ത ജയന്തി ആഘോഷിക്കുന്നതിനായി ഒരു ബാനറിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ ഒരു ബാറിന് സമീപം തർക്കം തുടരുകയും അത് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ, രാത്രി 10:30 ഓടെ, മോട്ടോർ സൈക്കിളുകളിലെ എട്ട് പേരടങ്ങുന്ന സംഘം കൽമുരുഡേശ്വര മഠം റോഡിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഗൗഡയെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ഗൗഡ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ പ്രതികളിലൊരാളായ സഞ്ജയ് ചിക്കമഗളൂരു മല്ലഗൗഡ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സഖരായപട്ടണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്ന് ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് വിക്രം ആംതെ പറഞ്ഞു. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

 Congress leader hacked to death in Chikkamagaluru; BJP, Bajrang Dal workers arrested.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0