കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 157 ആയി ഉയർന്നതായി റിപ്പോർട്ട്. 800 ഓളം പേരെയാണ് ദുരന്തത്തിൽ കാണാതായത്. ടിബറ്റൻ അതിർത്തിയിലെ ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽ പ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് വിതച്ചത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കാണാതായവരിൽ 140 ഓളം പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. മണ്ണിടിച്ചിലോ ഭൂകമ്പമോ അല്ല, മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ വലിയ ചലനമാണ് അപകടകാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിഭാസമാണ് മിന്നൽ പ്രളയത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
നേപ്പാളിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യയിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളോട് അതീവ ശ്രദ്ധ പുലർത്താൻ അധികൃതർ നിർദ്ദേശിച്ചു.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായത്തിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Hashtags: #NepalFlood #FlashFlood #DisasterNews #NepalCrisis #IndiaOnAlert #NorkaRoots #Kathmandu
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.