കാഞ്ഞങ്ങാട് : കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ 72 വയസ്സുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. ചീമേനി ചെമ്പ്രകാനം സ്വദേശിനി വി.വി. മാധവിയാണ് മരിച്ചത്. ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ച മാധവിയെ മണിക്കൂറുകൾക്ക് ശേഷം മരിച്ച നിലയിൽ പുറത്തുകൊണ്ടുവന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
ഇന്നലെയാണ് മാധവിയെ ഹെർണിയ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 7.50-ഓടെയാണ് അവരെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഉച്ചയ്ക്ക് രണ്ടു മണിയായിട്ടും മാധവിയെ പുറത്തുകൊണ്ടുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. തീയേറ്ററിൽ പ്രവേശിപ്പിച്ച ആദ്യത്തെ രോഗി മാധവി ആയിരുന്നെന്നും, പിന്നീട് പത്തോളം രോഗികളെ ശസ്ത്രക്രിയക്കായി തീയേറ്ററിൽ പ്രവേശിപ്പിച്ച് തിരികെ കൊണ്ടുവന്നിട്ടും മാധവിയെ കാണാതായെന്നും ബന്ധുക്കൾ പറയുന്നു.
ആശുപത്രി അധികൃതരുടെ കൈപ്പിഴയാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. മാധവിക്ക് മറ്റു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി. മരണവിവരം പോലും മണിക്കൂറുകളോളം തങ്ങളെ അറിയിക്കാതിരുന്നത് ദുരൂഹത വർധിപ്പിക്കുന്നതായും കുടുംബം പരാതിപ്പെട്ടു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Hashtags: #Kanhangad #MedicalNegligence #HospitalDeath #KeralaNews #HealthAlert #Chikitsapizhavu
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.