കണ്ണൂർ : കാനഡ ആസ്ഥാനമായ ഫെയർ ഫാക്സ് കമ്പനിക്ക് പൊതുമേഖലാ ബാങ്ക് ആയ ഐ ഡി ബി ഐ ബാങ്കിന്റെ 60 ശതമാനം ഓഹരികൾ വിൽക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 3 ന് ബാങ്കിംഗ് മേഖലയിലെ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ (AIBEA-AIBOA-BEFI-NCBE) ജീവനക്കാരും ഓഫീസർമാരും അഖിലേന്ത്യാതലത്തിൽ പണിമുടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബാങ്കിന്റെ ഓഹരി വില്പനയ്ക്കെതിരെയും ബാങ്കിംഗ് മേഖലയിലെ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സി പി സൗന്ദർരാജ് സ്വാഗതം പറഞ്ഞു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.വിഅനീഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വിഎം സുധീഷ് , സി വി പ്രസന്നൻ, അമൽ രവി , എം മനീഷ് സന്തോഷ് സോബാസ്റ്റ്യൻ, വിമൽ രഘുത്തമൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.