എംഎല്‍എമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം; പ്രഖ്യാപിച്ച് മന്ത്രി സണ്ണി ജോസഫ് #MLASalary

Post Image
മണ്ഡലത്തിലെ ദൈനംദിന ചെലവുകൾക്ക് നിലവിലെ ശമ്പളവും ആനുകൂല്യങ്ങളും തികയുന്നില്ലെന്ന എംഎൽഎമാരുടെ പരാതിക്ക് പരിഹാരമാകുന്നു. ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവും ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയതായും മന്ത്രി വ്യക്തമാക്കി. എംഎൽഎമാർക്ക് വരുന്ന വർദ്ധിച്ച ചെലവുകൾ കണക്കിലെടുത്താണ് ശമ്പള വർദ്ധനവിന് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവസാനമായി പുതുക്കിയത് 2018-ലാണ്. അന്നത്തെ ശമ്പള പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായർ കമ്മിഷൻ 30-35 ശതമാനം വരെ വർദ്ധനവാണ് ശുപാർശ ചെയ്തിരുന്നത്.

2018-ലെ പരിഷ്കരണ പ്രകാരം എംഎൽഎമാരുടെ ശമ്പളവും മണ്ഡലം അലവൻസ്, ടെലിഫോൺ അലവൻസ്, യാത്രാബത്ത തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളും 39,500 രൂപയിൽനിന്ന് 70,000 രൂപയായാണ് ഉയർത്തിയത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 97,429 രൂപയായും വർദ്ധിപ്പിച്ചിരുന്നു.


Hashtags: #MLASalaryHike #KeralaPolitics #GovernmentDecision #SunnyJoseph #KeralaLegislature
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0